ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ കോവിഡ് രൂക്ഷമായ ആറു രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലിര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രണ്ട് ദിവസങ്ങളില്‍ വിമാനത്താവളങ്ങളില്‍ 6000 അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിച്ചതില്‍ 39 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ജനുവരിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ അടുത്ത 40 ദിവസം ഇന്ത്യക്ക് നിര്‍ണായകമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.