മാനന്തനാടിയില് സബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് സിന്ധുവിനെയാണ് (42) തൂങ്ങി മരിച്ച നിലയില്‍ സഹോദരന്റെ വീട്ടില്‍ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.
ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് ഇവര്‍.ഒമ്പത് വര്‍ഷമായി ഇവിടെയാണ് ജോലി.
അതേസമയം സിന്ധുവിന്റെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.ഓഫീസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ട് നില്ക്കത്തതിനാല് ഉദോ്യഗസ്ഥര്‍ ഒറ്റപ്പെടുത്തിയതായും ജോലി നഷ്ടപ്പെടുമോ എന്ന ഭയം സിന്ധുവിന് ഉണ്ടായിരുന്നതായും സഹോദരന് പറഞ്ഞു.