ഡല്‍ഹി: വലിയ തോതിലുള്ള ഫണ്ട് കൈമാറ്റത്തിന് ഇടപാടുകാര്‍ മുഖ്യമായി ആശ്രയിക്കുന്ന ആര്‍ടിജിഎസ് സംവിധാനം ഞായറാഴ്ച തടസ്സപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏപ്രില്‍ 18ന് 14 മണിക്കൂര്‍ നേരം സേവനം ലഭിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു. സാങ്കേതിക സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പണമിടപാടുകള്‍ തടസപ്പെടുന്നത്.
ഏപ്രില്‍ 18ന് പുലര്‍ച്ചെ മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ (14 മണിക്കൂര്‍) ആര്‍ടിജിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയില്ല. അതേസമയം, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) വഴിയുള്ള ഇടപാടുകള്‍ക്ക് തടസ്സമുണ്ടാകില്ല.
വലിയ തോതിലുള്ള ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്നത് ആര്‍ടിജിഎസ് സംവിധാനത്തെയാണ്. ചെറിയ തോതിലുള്ള ഫണ്ട് കൈമാറ്റത്തിനാണ് എന്‍ഇഎഫ്ടി സംവിധാനം സാധാരണയായി ഉപയോഗിക്കുന്നത്.