ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ 1950ല്‍ ആര്‍.എസ്.എസ് ശ്രമിച്ചുവെന്ന് രഹസ്യരേഖകള്‍. പ്രഥമ കമാണ്ടര്‍ ഇന്‍ ചീഫ് ആയ കെ.എം കരിയപ്പയെ വധിക്കാനും പദ്ധതിയുണ്ടായിരുന്നതായി പുറത്തു വന്ന രഹസ്യരേഖകള്‍ വ്യക്തമാക്കുന്നു. ഫീല്‍ഡ് മാര്‍ഷലായ കരിയപ്പയ്‌ക്കെതിരെ പിന്നീട് വധശ്രമമുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് ആറ് പേരെ വധശിക്ഷക്ക് വിധിച്ചിരുന്നു.
ജനറല്‍ കരിയപ്പയ്ക്ക് സിഖുകാരോട് വിദ്വേഷമുണ്ടെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ കൊലപാതകത്തിലൂടെ സൈന്യത്തിലെ ദക്ഷിണ-ഉത്തര മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കരിയപ്പയുടെ വിശ്വസ്തരായിരുന്നു. പിന്നീട് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലേക്ക് മഹാരാഷ്ട്ര ബ്രാഹ്മണര്‍ എത്തിയതോടെ കരിയപ്പയ്‌ക്കെതിരായ നീക്കം ഉപേക്ഷിച്ചുവെന്നും രേഖകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.