ന്യൂഡല്‍ഹി: ഹിജാബും പര്‍ദയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച്. ഹിജാബ് ധരിക്കാനുള്ള ആഹ്വാനത്തെ ആരും എതിര്‍ക്കേണ്ടതില്ലെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവധ് പ്രാന്ത സംചാലക് അനില്‍ സിങ് പറഞ്ഞു.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി മുസ്‌കാന്‍ ഖാനെയും അദ്ദേഹം പിന്തുണച്ചു. മുസ്‌കാന്‍ ഖാന്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നമ്മുടെ മകളും സഹോദരിയുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവര്‍ക്കൊപ്പമാണെന്നും അനില്‍ സിങ് പറഞ്ഞു.
മുസ്‌കാന്‍ ഖാനെതിരെ നടന്ന ആക്രമണങ്ങളെയും സംഘടന അപലപിച്ചു. ഹിന്ദു സംസ്‌കാരം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ച് അവള്‍ക്ക് നേരെ ചെന്നവരും ആ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചവരും ചെയ്തത് തെറ്റാണ് -സിങ് പറഞ്ഞു. ആ പെണ്‍കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്. അവള്‍ ക്യാമ്പസിന്റെ ഡ്രസ് കോഡ് ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ ആ സ്ഥാപനത്തിന് അവകാശമുണ്ട്. എന്നാല്‍ കഴുത്തില്‍ കാവി ഷോള്‍ അണിഞ്ഞ് ജയ് ശ്രീറാം’ വിളിക്കുന്ന ആണ്‍കുട്ടികളുടെ പെരുമാറ്റം അംഗീകരിക്കാനാകില്ല. അവര്‍ ഹിന്ദു സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആര്‍.എസ്.എസ് നേതാവുകൂടിയായ അനില്‍ സിങ് പറഞ്ഞു.
ഹിജാബ് അല്ലെങ്കില്‍ പര്‍ദ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്, ഹിന്ദു സ്ത്രീകളും ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്. അതേ അവകാശം മുസ്‌കാനും ഉണ്ട്. മുസ്‌ലിം സമൂദായത്തിലെ അംഗങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളാണെന്നും രണ്ട് സമുദായങ്ങളുടെയും ഡി.എന്‍.എ ഒന്നുതന്നെയാണെന്നും ആര്‍.എസ്.എസ് മേധാവി തന്നെ പറഞ്ഞിട്ടുണ്ട്. അവരെ സഹോദരന്മാരായി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം- സിങ് കൂട്ടിച്ചേര്‍ത്തു.ന്യൂഡല്‍ഹി: ഹിജാബും പര്‍ദയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച്. ഹിജാബ് ധരിക്കാനുള്ള ആഹ്വാനത്തെ ആരും എതിര്‍ക്കേണ്ടതില്ലെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവധ് പ്രാന്ത സംചാലക് അനില്‍ സിങ് പറഞ്ഞു.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി മുസ്‌കാന്‍ ഖാനെയും അദ്ദേഹം പിന്തുണച്ചു. മുസ്‌കാന്‍ ഖാന്‍ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നമ്മുടെ മകളും സഹോദരിയുമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ച് അവര്‍ക്കൊപ്പമാണെന്നും അനില്‍ സിങ് പറഞ്ഞു.
മുസ്‌കാന്‍ ഖാനെതിരെ നടന്ന ആക്രമണങ്ങളെയും സംഘടന അപലപിച്ചു. ഹിന്ദു സംസ്‌കാരം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ച് അവള്‍ക്ക് നേരെ ചെന്നവരും ആ പെണ്‍കുട്ടിയെ ഭയപ്പെടുത്താന്‍ ശ്രമിച്ചവരും ചെയ്തത് തെറ്റാണ് -സിങ് പറഞ്ഞു. ആ പെണ്‍കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്. അവള്‍ ക്യാമ്പസിന്റെ ഡ്രസ് കോഡ് ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ ആ സ്ഥാപനത്തിന് അവകാശമുണ്ട്. എന്നാല്‍ കഴുത്തില്‍ കാവി ഷോള്‍ അണിഞ്ഞ് ജയ് ശ്രീറാം’ വിളിക്കുന്ന ആണ്‍കുട്ടികളുടെ പെരുമാറ്റം അംഗീകരിക്കാനാകില്ല. അവര്‍ ഹിന്ദു സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആര്‍.എസ്.എസ് നേതാവുകൂടിയായ അനില്‍ സിങ് പറഞ്ഞു.
ഹിജാബ് അല്ലെങ്കില്‍ പര്‍ദ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്, ഹിന്ദു സ്ത്രീകളും ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്്. അതേ അവകാശം മുസ്‌കാനും ഉണ്ട്. മുസ്‌ലിം സമൂദായത്തിലെ അംഗങ്ങള്‍ ഞങ്ങളുടെ സഹോദരങ്ങളാണെന്നും രണ്ട് സമുദായങ്ങളുടെയും ഡി.എന്‍.എ ഒന്നുതന്നെയാണെന്നും ആര്‍.എസ്.എസ് മേധാവി തന്നെ പറഞ്ഞിട്ടുണ്ട്. അവരെ സഹോദരന്മാരായി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണം- സിങ് കൂട്ടിച്ചേര്‍ത്തു.