ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം സ്ഥിരീകരിച്ച് ആര്‍.എസ്.എസ്. തങ്ങളുടെ നിര്‍ദേശപ്രകാരം പാഠപുസ്തകങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ആര്‍.എസ്.എസിനു കീഴിലെ ശിക്ഷ സംസ്‌കൃതി ഉഠ്ഥന്‍ ന്യാസ് നാഷണല്‍ സെക്രട്ടറി അതുല്‍ കോത്താരി പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോത്താരി.
സിലബസില്‍ നിന്ന് ചില കാര്യങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസിനു കീഴിലെ വിദ്യാഭാരതി കഴിഞ്ഞ ദിവസം എന്‍.സി.ഇ.ആര്‍.ടിക്ക് അഞ്ചു പേജുള്ള ശിപാര്‍ശ കത്തയച്ചിരുന്നു. ഹിന്ദു പുസ്തകത്തില്‍ നിന്ന് ഉര്‍ദു വാക്കുകള്‍, രബീന്ദ്രനാഥ ടാഗോറിന്റെയും മിര്‍സ ഗാലിബിന്റെയും കവിതകള്‍ എന്നീവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമെ സ്വാമി വിവേകാനന്ദന്‍, മഹാറാണാ പ്രതാപ്, ശിവജി മഹാഋഷി അരവിന്ദ് എന്നിവരുടെ ജീവിതം ഹൈലറ്റ് ചെയ്യാനും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറയുന്നത്. പാഠപുസ്തകത്തിനു പിന്നാലെ മറ്റ് ചില പുസ്തകങ്ങള്‍ കൂടി പുനപരിശോധനക്കു വിധേയമാക്കാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസ്.