ഗോമൂത്രം കുടിക്കുന്നത് മനുഷിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് തള്ളി ആര്‍.എസ്.എസ് പോഷക സംഘടനമായ ഗോ വിഗ്യാന്‍ അനസാധന്‍ കേന്ദ്ര. ഗോമൂത്രം ഉടന്‍ കുടിക്കുന്നത് മനുഷ്യന് ഹാനികരമല്ലെന്നും ജി.വി.എ.കെ അവകാശപ്പെട്ടു.ഗോമൂത്രം സുരക്ഷിതമാണെന്നും എന്നാല്‍ അത് പശു ഒഴിവാക്കിയ ഉടന്‍ കുടിക്കണമെന്നും ജി.വി.എ.കെ വ്യക്തമാക്കി. പശു തദ്ദേശീയ ഇനത്തില്‍പെട്ടതും പൂര്‍ണ ആരോഗ്യമുള്ളതുമായിരിക്കണമെന്നും ജി.വി.എ.കെ മേധാവിയും കേന്ദ്ര സര്‍ക്കാരിന്റെ പഞ്ചാഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ സുനില്‍ മന്‍സിന്‍ഗ പറഞ്ഞു.
അതേസമയം ഗോമൂത്രത്തില്‍ അപകടകാരികളായ 14 തരം ബാക്ടീരിയകള്‍ അടങ്ങാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ഗവേഷണ കേന്ദ്രമായ ഇന്ത്യന്‍ വൈറ്റിറനറി റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഗോമൂത്രം അടക്കം ഒരു കന്നുകാലികളുടെ മൂത്രവും മനുഷ്യര്‍ കുടിക്കരുതെന്ന മുന്നറിയിപ്പും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികിത്സാ ശാസ്ത്ര വകുപ്പ് തലവന്‍ ബോജ് രാജ് സിംഗിന്റെ നേതൃത്വത്തില്‍ മൂന്ന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2022 ജൂണിനും നവംബറിനും ഇടയില്‍ നല്ല ആരോഗ്യമുള്ള 73 ഓളം പോത്തുകളുടെയും പശുക്കളുടെയും സാമ്പിള്‍ പരിശോധിച്ചായിരുന്നു ഗവേഷണം.