ന്യൂഡല്‍ഹി: ഗാന്ധിജി തീവ്രഹിന്ദുവായിരുന്നെന്ന വിവാദ പരാമര്‍ശവുമായി ആര്‍.എസ്.എസ് ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്നും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ അവകാശപ്പെട്ടു. പശുസംരക്ഷണം, സ്വദേശി ഭാഷ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്നും ലേഖനം പറയുന്നു.
ഓര്‍ഗനൈസറിന്റെ പുതിയ ലക്കത്തില്‍ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നത് ആഎസ്എസാണ് .ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും,താല്‍പര്യവും നിഷേധിക്കാനാവില്ല, താന്‍ തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്‍മോഹന്‍ വൈദ്യ അവകാശപ്പെടുന്നു. രാഷ്ട്രീയത്തിനും, സത്യത്തിനും, അഹിംസക്കും നല്‍കിയ പ്രാധാന്യത്തിന് പിന്നില്‍ ഗാന്ധിയുടെ ഹിന്ദുത്വ നിലപാടായിരുന്നുവെന്ന് സ്ഥാപിക്കാനും ലേഖനം ശ്രമിക്കുന്നുണ്ട്. ഗാന്ധി വധത്തെ അന്നത്തെ ആര്‍എസ്എസ് തലവനായ ഗോള്‍വാക്കര്‍ അപലപിച്ചതും ലേഖനം അവകാശപ്പെടുന്നു. 1934 ല്‍ വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പ് ഗാന്ധി സന്ദര്‍ശിച്ചു എന്നപേരില്‍ രേഖാചിത്രവും ലേഖനത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
ഗാന്ധിജിയെ തീവ്രഹിന്ദുവാക്കി ആര്‍.എസ്.എസ് മുഖപത്രം
Tags: mahathma ghandhiji