X
    Categories: CultureNewsViews

ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചത് നെഹ്‌റുവെന്ന ഓണ്‍ലൈന്‍ രേഖകള്‍ തിരുത്താന്‍ നീക്കം

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവാണെന്ന് ചരിത്രരേഖകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആസൂത്രിത നീക്കം. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയിച്ചതോടെയാണ് ഐ.എസ്.ആര്‍.ഒയും നെഹ്‌റുവും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയായത്.

ശാസ്ത്രജ്ഞരുടെ നേട്ടം മോദി തട്ടിയെടുത്ത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു എന്ന ആരോപണം ശക്തമാവുകയും ഐ.എസ്.ആര്‍.ഒ നെഹ്‌റുവിന്റെ കാഴ്ചപ്പാടില്‍ നിന്ന് ഉദയം ചെയ്തതാണെന്നുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ഐ.എസ്.ആര്‍.ഒയുടെ ചരിത്രം തിരയാന്‍ നിരവധി പേരെത്തിയത്. തുടര്‍ന്നാണ് ഐ.എസ്.ആര്‍.ഒയും നെഹ്‌റുവും തമ്മിലുള്ള ബന്ധം നീക്കാന്‍ ആസൂത്രിത ശ്രമം നടന്നത്.

ബുധനാഴ്ച ഉച്ചക്ക് ശേഷം നിരവധി തവണയാണ് ഐ.എസ്.ആര്‍.ഒയുടെ വിക്കിപീഡിയ പേജില്‍ എഡിറ്റിംഗ് നടന്നിരിക്കുന്നത്. ബുധനാഴ്ച ഉച്ച മുതല്‍ വ്യാഴാഴ്ച വൈകീട്ട് വരെ എണ്‍പതോളം തിരുത്തലുകളാണ് വിക്കിപീഡിയ പേജില്‍ നടന്നിരിക്കുന്നത്. നെഹ്‌റുവിന്റെ പേര് ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തില്‍ നിന്ന് നീക്കാന്‍ സംഘടിച്ചാണ് ചിലര്‍ എത്തിയത്. അതേസമയം അത് പഴയ രീതിയിലേക്ക് മാറ്റാനും ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: