X

സംഘ് അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ല: കെ.പി.എ മജീദ്

പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ നിര്‍വീര്യമാക്കി കൊണ്ടുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കും. ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്ക് കീഴൊതുങ്ങിയ പിണറായി വിജയന്റെ പൊലീസ് ന്യൂനപക്ഷ വിഭാഗങ്ങളെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാര്‍-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട്ട് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. മുസ്്‌ലിംലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം സ്വാഗതം പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി.എ.എം.എ കരീം, പി.എ തങ്ങള്‍,റഷീദ് ആലായന്‍, പൊന്‍പാറ കോയക്കുട്ടി, സി.എ സാജിത്ത്, ഗഫൂര്‍ കോല്‍ക്കളത്തില്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ എന്‍.ഹംസ, യു.ഹൈദ്രോസ്, പി.ടി മുഹമ്മദ് മാസ്റ്റര്‍, എം.എ ജബ്ബാര്‍ മാസ്റ്റര്‍, അബ്ദുല്‍റഹീം അയിലൂര്‍, അഡ്വ.ടി.എ സിദ്ദീഖ്, കെ.ടി.എ ജബ്ബാര്‍, പി.ഇ.എ സലാം, എം.എസ് നാസര്‍, എം.എസ് അലവി നേതൃത്വം നല്‍കി. പോഷകസംഘനാ നേതാക്കളായ ഷമീര്‍ പഴേരി, എം.ബീരാന്‍ഹാജി, കെ.വി മുസ്തഫ, എം.മമ്മദ് ഹാജി, കെ.ടി.എ ലത്തീഫ് സംബന്ധിച്ചു.

chandrika: