ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളില്‍വച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം.
അതേസമയം, ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് പത്ത് കോടി ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീല്‍ നോട്ടീസയച്ചു. സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
‘ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയുമായി ബന്ധമുള്ള ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് അമിത് മാളവ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബി.ജെ.പി ഓഫീസുകളിലും ചൂഷണം നടക്കുന്നു.
ഞങ്ങള്‍ ബി.ജെ.പിയോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്, സ?്ര്തീകള്‍ക്ക് നീതി വേണം. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ?ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. അദ്ദേഹത്തെ ഐ.ടി സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ല’ -സുപ്രിയ ശ്രീനേറ്റ് കൂട്ടിച്ചേര്‍ത്തു.