X
    Categories: indiaNews

പാകിസ്താന്‍ ചാരസംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്റെ ആര്‍.എസ്.എസ് ബന്ധം പുറത്ത്

പാക്കിസ്ഥാന്‍ ചാര സംഘടനയ്ക്ക് രാജ്യസുരക്ഷയുമായ ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ കൈമാറിയതിന് അറസ്റ്റിലായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരല്‍ക്കറിന് ആര്‍എസ്എസുമായി അടുത്ത ബന്ധം.ഈ ബന്ധം വെളിപ്പെടുത്തുന്ന യൂട്യൂബ് ചാനല്‍ അഭിമുഖത്തിന്റെയും സവര്‍ക്കര്‍ സ്മൃതി ദിനത്തില്‍ ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഭിമുഖത്തില്‍ തന്റെ ആര്‍എസ്എസുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം പറഞ്ഞു പോകുന്നുണ്ട്. അച്ഛനും മുത്തച്ഛനുമടക്കം ശാഖയില്‍ പോയിരുന്നുവെന്നും അതുതന്റെ ദിനചര്യയുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

webdesk11: