X

പിണറായിയുടെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആര്‍എസ്എസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആര്‍എസ്എസ്. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതാണ് പിണറായിക്കെതിരെ വധഭീഷണിയുമായി രംഗത്തുവന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ല്‌പെടുന്നതിന്റെ പ്രതികാരമായി പിണറായിയെ വധിക്കണമെന്നാണ് കുന്ദന്‍ ചന്ദ്രാവത്തിന്റെ ആഹ്വാനം. തന്റെ സ്വത്തുക്കള്‍ വിറ്റിട്ടാണെങ്കിലും ഇനാം തുക നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന ചടങ്ങിലാണ് ചന്ദ്രാവത്തിന്റെ വിവാദ പരാമര്‍ശം. പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവര്‍ വേദിയിലിരിക്കെയാണ് കേരള മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. മംഗളൂരുവില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പങ്കെടുത്തുന്നതില്‍ നിന്ന് പിണറായിയെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പ്രതിഷേധം വകവെക്കാതെ പിണറായി ചടങ്ങില്‍ പങ്കെടുത്തതാണ് ആര്‍എസ്എസ് നേതാവിനെ ചൊടിപ്പിച്ചത്.

chandrika: