X

‘ആർ.എസ്.എസ് രാജ്യത്തെ പ്രധാന സംഘടന’: എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയെ ന്യായീകരിച്ച് എ.എൻ. ഷംസീർ

എ.ഡി.ജി.പിഎം.ആര്‍ അജിത്കുമാറും -ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്. എസ്. നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റുപറയാനാവില്ലെന്നും രാജ്യത്തെ പ്രധാന സംഘടനയാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എ.ഡി.ജി.പി തന്നെ പറഞ്ഞിട്ടുണ്ട്. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തിൽ വൻ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായാണ് ഭരണപക്ഷത്തുനിന്ന് പ്രമുഖനായ ഒരു ​നേതാവ് എ.ഡി.ജ.പി.യെ ന്യായീകരിക്കുന്നത്.

ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുതിരില്ല. ഊഹാപോഹങ്ങള്‍ വെച്ച് പ്രതികരിക്കാന്‍ സാധിക്കില്ല. എപ്പോഴാണ് നിങ്ങള്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയത്?. ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം വെറും ആരോപണമാണ്. അത് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞു​.

webdesk13: