പാട്‌ന: ദിവസത്തിനുള്ളില്‍ ആര്‍.എസ്.എസിന് ഒരു സൈന്യത്തെ രൂപികരിക്കാന്‍ സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. ബിഹാറില്‍ സംഘടനാ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസ് നേതാവ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശ്ക്തിയെ കുറിച്ച് വാചാലമായത്.
രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന് ദിവസത്തിനുളളില്‍ തന്റെ സംഘടനയ്ക്ക് ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു ആര്‍.എസ്.എസ് തലവന്റെ അവകാശ വാദം. സൈന്യത്തെ സഞ്ചമാക്കാന്‍ രാജ്യത്തെ പട്ടാളത്തിന് പോലും ആറെട്ട് മാസം സമയം പിടിക്കുമെമ്പോള്‍ തന്റെ സംഘടനയ്ക്ക് മൂന്ന് ദിവസത്തിനുളളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു മോഹന്‍ ഭാഗവത് അവകാശപ്പെട്ടത്.
“നമ്മുടെ സംഘടന ഒരു മിലിറ്ററി സംഘമല്ല, എന്നാല്‍ നമ്മുടെ സംഘത്തിന് സൈന്യത്തിന് സമാനമായ പട്ടാളചട്ടയാണുള്ളത്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ആവശ്യഘട്ടത്തില്‍ ഒരു സൈന്യമായി മാറാന്‍ നമ്മുടെ സംഘടനക്ക് മൂന്ന് ദിവസം മതി. പട്ടാളം ഇനിനായി ആറേഴു മാസങ്ങള്‍ എടുക്കുമ്പോളാണ് നമുക്കത് ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നും” മോഹന്‍ ഭാഗവത് പറഞ്ഞു.
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.