അഗര്‍ത്തല: സി.പി.എമ്മിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം. കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് കയ്യടക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ കൊടിനാട്ടി. യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജ ബിശ്വാസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അധികാരത്തിലെത്തി 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പി സംഘപരിവാറുകാര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അക്രമം വ്യാപിച്ചതോടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
25 വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണത്തിനുശേഷമാണ് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം ഭരണത്തിലെത്തുന്നത്.