ജാര്‍ഖണ്ഡിലേക്ക് കടന്നു കയറിയ ആര്‍എസ്എസുകാര്‍ എലികളെ പോലെ സംസ്ഥാനത്തെ കാര്‍ന്നു തിന്നുവെന്നും നേതാക്കളെ ബിജെപി വിലയ്ക്കു വാങ്ങിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിലുള്ള ഭോഗ്‌നാദിഹില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായരിന്നു സോറന്‍.
‘ആര്‍എസ്എസ് എലികളെപ്പോലെ സംസ്ഥാനത്തെ ആക്രമിച്ച് നശിപ്പിക്കുകയാണ്. ഇത്തരം ശക്തികള്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ കടന്നു കയറുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ തുരത്തണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്’. സോറന്‍ റാലിയില്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.