X

രാജ്യത്തെ മദ്രസകള്‍ പൂട്ടാനുള്ള നീക്കം ആര്‍.എസ്.എസ് അജണ്ട: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

രാജ്യത്തെ മദ്രസകൾ പൂട്ടാനുള്ള നീക്കം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ സഹായത്തിൽ പ്രവർത്തിക്കുന്ന മദ്രസ പൂട്ടുന്നു എന്നത് ആദ്യ ചുവട് മാത്രമാണ്.

പതിയെ എല്ലാ മത സ്ഥാപനത്തിലേക്കും ഭരണകൂടത്തിൻറെ പൂട്ടിക്കൽ ബുൾഡോസർ വരും. മതം പഠിക്കാനും പഠിപ്പിക്കാനും പരിശീലിക്കാനും ഒക്കെയുള്ള ഭരണഘടനാ മൂല്ല്യത്തെ ബിജെപി വെല്ലുവിളിക്കുകയാണ്. മുസ്ലിംകളുടെ വേഷം, ഭാഷ, ഭക്ഷണം, പൗരത്വം, വഖഫ് തൊട്ട് മതവിശ്വാസത്തെ അപ്പാടെതന്നെ വേരോടെ പിഴുതെടുക്കാൻ നാഗ്പൂർ ബുദ്ധിയിലുളള തിരക്കഥയാണിത്.

ഒറ്റ വോട്ട്, ഒറ്റദേശീയത, ഒറ്റ മതം എന്ന ലക്ഷ്യത്തിലേക്കും മദ്രസാ പൂട്ടൽ വഴി വെട്ടുകയാണ് ആർഎസ്എസ് നിയന്ത്രിത കേന്ദ്ര ഭരണകൂടം.- ഫൈസൽ ബാബു പറഞ്ഞു.

webdesk13: