X

ചേര്‍ത്തലയില്‍ ക്ഷേത്ര ഭാരവാഹികളെ മര്‍ദിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍; ഇരുമ്പ് വടി കൊണ്ട് തലയടിച്ച് പൊട്ടിച്ചു

ചേര്‍ത്തലയില്‍ ക്ഷേത്ര ഭാരവാഹികളെ ആക്രമിച്ച് ആര്‍.എസ്.എസുകാര്‍. ക്ഷേത്രമതില്‍ നിര്‍മാണത്തിനിടെ പ്രശ്‌നമുണ്ടാക്കിയത് ചോദ്യം ചെയ്ത 3 ഭാരവാഹികളെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ചേര്‍ത്തല കൃഷ്ണവേലി ഷണ്മുഖവിലാസം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ക്കാണ് മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലത്തിന് മുന്നില്‍ മതില്‍ കെട്ടുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് വാരം എടുക്കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു.

ഇത് ചോദ്യം ചെയ്തവരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്ഷേത്രം വൈസ് പ്രസിഡന്റ് മുട്ടത്തിപ്പറമ്പില്‍ എം. പ്രമോദ്, കമ്മിറ്റി അംഗം നടുവില്‍ ചിറയില്‍ എം. മനോജ്, സുഹൃത്ത് സെന്തില്‍ എന്നിവരെ ഇരുമ്പ് പൈപ്പും കരിങ്കല്ലും കൊണ്ടാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

തലക്ക് പരിക്കേറ്റ മനോജ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ തുന്നലുണ്ട്. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ കിഴക്കേ കാക്കനാട് വീട്ടില്‍ റജിമോന്‍, ചിറക്കല്‍ അനീഷ് (പീറ്റര്‍), ചിറക്കല്‍ ബിനു, മാടത്തുംചിറയില്‍ മനോജ് എന്നിവര്‍ ഒളിവിലാണ്.

webdesk13: