X

സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശം; മക്കള്‍ എന്ത് ബിസിനസാണ് നടത്തുന്നതെന്ന് സര്‍ക്കാരും നേതാക്കളും വെളിപ്പെടുത്തണമെന്ന് ടി.ജെ.ചന്ദ്രചൂഡന്‍

കൊല്ലം: വിവാദങ്ങളില്‍ ഉലയുന്ന എല്‍.ഡി.എഫ് സര്‍ക്കാറിനേയും സി.പി.എമ്മിനെയും രൂക്ഷ വിമര്‍ശവിച്ച് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍. പ്രമുഖ നേതാക്കളുടെയും മന്ത്രിമാരുടെയും മക്കള്‍ എന്തു ബിസിനസ് ആണ് ചെയ്യുന്നതെന്നു പൊതുജനത്തോടു പറയാനുള്ള മര്യാദ പാര്‍ട്ടിക്കും സര്‍ക്കാരിനും വേണമെന്ന് ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു.

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ 13 കോടിയുടെ ‘ചെറിയ ബിസിനസ്’ ചെയ്‌തെന്നാണ് പറയുന്നത്. ചവറ എം.എല്‍.എ. വിജയന്‍ വിജയന്‍പിള്ളയ്ക്ക് മകന്‍ എന്ത് ബിസിനസാണ് നടത്തുന്നതെന്ന് അറിയില്ലനെന്നും ചന്ദ്രചൂഡന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.പി.യുടെ സമുന്നത നേതാവായിരുന്ന ബേബി ജോണിന്റെ പത്താം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇവിടെ പേടിപ്പെടുത്തുന്ന ചില ബിസിനസുകളുണ്ട്. അത്തരം വാണിഭങ്ങളൊന്നും മക്കള്‍ നടത്തുന്നില്ല എന്നെങ്കിലും നേതാക്കള്‍ പറയണമെന്നും ആര്‍.എസ്.പി നേതാവ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിതാപകരമായ അവസ്ഥയില്‍ സഹതാപമുണ്ട്. എന്തിനെല്ലാമാണ് അദ്ദേഹം മറുപടി പറയേണ്ടത്. ഉത്സവപ്പറമ്പിലെ ചൂതുകളിയെ പോലെയാണ് പാര്‍ട്ടികള്‍ക്കു പിന്നാലെയുള്ള സി.പി.എമ്മിന്റെ നടപ്പ്. ശക്തിയില്ലാതാകുമ്പോഴാണ് മറ്റുള്ളവര്‍ക്ക് പിന്നാലെ സി.പി.എം പോകുന്നത്. കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ നിയമസഭയുടെ മേശയ്ക്കു മുകളില്‍ മുണ്ടു മടക്കിക്കുത്തിനിന്നു ബഹളമുണ്ടാക്കിയവര്‍ ഇപ്പോള്‍ ‘വരൂ’ എന്നു പറഞ്ഞു പിറകെ നടക്കുകയാണെന്നും ചന്ദ്രചൂഡന്‍ കളിയാക്കി.

chandrika: