ന്യൂഡല്‍ഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമിരുദ്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് അച്ചടിക്കുമ്പോള്‍ പാലിക്കേണ്ട നിയമം മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച സൂചനകള്‍ ശര്‍മ നല്‍കി.
പുതിയ നോട്ടിറക്കുമ്പോള്‍ പ്രത്യേക നോട്ടിഫിക്കേഷന്‍ ആവശ്യമാണ്, ആര്‍ബി.ഐ ആക്ടില്‍ വ്യക്തമാക്കിയതാണിത്. എന്നാല്‍ മോദി ഇക്കാര്യം അവഗണിക്കുകയായിരുന്നു.
നിയമവുദ്ധമായാണ് പുതിയ രണ്ടായിരം രൂപ അടിച്ചിറക്കിയതെന്നും ആനന്ദ് ശര്‍മ പറഞ്ഞു. പ്രധാനന്ത്രി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുകയാണെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ വാദത്തിന്റെ പടച്ചട്ടയണിഞ്ഞ് കള്ളപ്പണത്തിനു എതിരായുള്ള പോരാളിയാണെന്ന് നടിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് മോദിയെന്നും ശര്‍മ്മ പറഞ്ഞു.
നവംബര്‍ എട്ടിനാണ് 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്നാണ് രണ്ടായിരത്തിന്റെ ഒറ്റനോട്ട് സര്‍ക്കാര്‍ പുറത്തിറക്കിയത്. നോട്ടുമായി ബന്ധപ്പെട്ട് ആദ്യമായാണ് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിക്കുന്നത്.