ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ സാധാരണക്കാരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചു കൊണ്ട് ശരിയായ കള്ളപണക്കാര്‍ സുരക്ഷിതമായി ഇരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ സാധാരണക്കാറായ കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വീട്ടമ്മമാര്‍ തുടങ്ങിയവരെല്ലാം നോട്ടിനു മാറ്റത്തിനായുള്ള പരക്കം പാച്ചിലിലാണ്. ഈ രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
്1000 ത്തിന് പകരം 2000 ത്തിന്റെ നോട്ട് കൊണ്ടുവന്നാല്‍ എങ്ങനെയാണ കള്ളപ്പണം തടയുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും മോദി ലോജിക് എന്നു കളിയാക്കി രാഹുല്‍ ആവശ്യപ്പെട്ടു.