X

സി.ആറിന് റയല്‍ ക്ഷണം; താരമല്ല, അംബാസിഡര്‍

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡും പോര്‍ച്ചുഗീസ് മുന്‍നിരക്കാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മൂന്ന് തവണയാണ് സൂപ്പര്‍ താരം റയലിന് യൂറോപ്പിലെ ചാമ്പ്യന്‍പ്പട്ടം സമ്മാനിച്ചത്. സി.ആര്‍ ഏറ്റവുമധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതും റയലിനായി. ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത റയല്‍ മാഡ്രിഡ് സി.ആറിന് പുതിയ പദവി ഓഫര്‍ ചെയ്തിരിക്കുന്നു എന്നതാണ്.

ക്ലബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ റോള്‍ സി.ആറിന് നല്‍കാമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത് മറ്റാരുമല്ല-റയലിന്റെ പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസാണ്. കളിക്കാരനായല്ല ക്ഷണം. പ്രമോട്ടറായാണ്. ഈ ഓഫര്‍ സി.ആര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്. നാല്‍പ്പത് വയസ് വരെ സജീവ ഫുട്‌ബോളില്‍ തുടരുമെന്ന് അദ്ദേഹം പലവട്ടം വ്യക്തമാക്കിയതാണ്. സഊദി പ്രോ ലീഗില്‍ അല്‍ നസറിനായി കളിക്കുന്ന സി.ആര്‍ പക്ഷേ അവിടെ ഭദ്രമായ നിലയില്ലല്ല. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അല്‍ ഖലീജ് ക്ലബിനോട് അല്‍ നസര്‍ 1-1 സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലിനേക്കാള്‍ അഞ്ച് പോയിന്റ് പിറകിലാണ് അല്‍ നസര്‍. ക്ലബിനായി 13 മല്‍സരങ്ങള്‍ കളിച്ച സി.ആര്‍ പന്ത്രണ്ട് ഗോളുകളും അടിച്ചിട്ടുണ്ട്.

webdesk11: