റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വില വര്‍ധിപ്പാക്കാനൊരുങ്ങി കമ്പനി. കോണ്ടിനെന്റല്‍ ജിടി 650, മിറ്ററോര്‍ 350, ക്ലാസിക്ക് 350, ഇന്റര്‍സെപ്റ്റര്‍ 650 തുടങ്ങിയ മോഡലുകളുടെ വില ഉടന്‍ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ക്ലാസിക്ക് 350 നും മിറ്ററോര്‍ 350 നും 3,300 രൂപയാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ 2,18,711 രൂപയാകും ഇനി വില. മിറ്ററോറിന്റെ വില 2,32,543 രൂപയാകും. മിറ്ററോറിന്റെ വില കഴിഞ്ഞ സെപ്റ്റംബറിലും ഉയര്‍ത്തിയിരുന്നു. കളറിന്റെ വ്യത്യാസത്തില്‍ കോണ്ടിനെന്റല്‍ ജിടിക്ക് 4,07,536 രൂപയും ഇന്റര്‍സെപ്റ്റര്‍ 650ക്ക് 3,86,946 രൂപയുമാണ് വില. 4,000 മുതല്‍ 5,000 രൂപ വരെയാണ് രണ്ടിനും വര്‍ധിപ്പിക്കുന്നത്. കമ്പനി വില വര്‍ധിപ്പിക്കുന്നത് ഫീച്ചറുകളിലോ എഞ്ചിനിലോ യാതൊരു മാറ്റവും വരുത്താതെയാണ്.