ബുള്ളറ്റ് സ്വന്തമാക്കുകയെന്നത് ഇന്നത്തെ തലമുറക്ക് ഒരു ആവേശമായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ രണ്ടര ലക്ഷത്തോളം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ചുവറ്റുകൂനയില്‍ ഉപേക്ഷിച്ച ഉടമ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. വേറിട്ട പ്രതിഷേധത്തിന് തുടക്കമിട്ടാണ് യുവാവ് തന്റെ ബുള്ളറ്റ് ചുവറ്റുകൂനയില്‍ ഉപേക്ഷിച്ചത്.
റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് 500 ആണ് ഇയാള്‍ ഉപേക്ഷിച്ചത്. പട്ടാള ബൈക്ക് എന്നു വിശേഷിപ്പിക്കുന്ന ഈ വാഹനത്തിന് ഇന്ത്യയില്‍ 2.4 ലക്ഷം രൂപയാണ് വിപണി വില. ആഗോളതലത്തില്‍ പെഗാസസ് മോഡലിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. ഇതില്‍ 250 എണ്ണം മാത്രമാണ് ഇന്ത്യയിലെത്തിയത്.
ലിമിറ്റഡ് എഡിഷനായതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് പലരും ഈ മോഡല്‍ ബുള്ളറ്റ് സ്വന്തമാക്കിയത്. ബുള്ളറ്റ് എത്തി 178 സെക്കന്റുകള്‍ക്കകം എല്ലാം വിറ്റഴിഞ്ഞതായാണ് വിവരം. എന്നാല്‍ പെഗാസസ് 500 പുറത്തിറങ്ങി ആഴ്ചകള്‍ക്കകം ക്ലാസിക് 350 വെര്‍ഷന്‍ പുറത്തിറങ്ങി. ഇതിനാവട്ടെ 1.61 ലക്ഷം രൂപയാണ് വില.
ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷയോട് കൂടിയാണ് സിഗ്നല്‍ ക്ലാസിക് 350 ഇന്ത്യന്‍ നിരത്തിലെത്തിയത്. ഇതാണ് ബുള്ളറ്റ് പ്രേമികളെ പ്രകോപിപ്പിച്ചത്. കുറഞ്ഞ നിരക്കില്‍ പുതിയ മോഡല്‍ പുറത്തിറക്കി കമ്പനി തങ്ങളെ കബളിപ്പിച്ചുവെന്നാണ് പെഗാസസ് 500 ഉടമകള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനിക്ക് തുറന്ന കത്തും എഴുതിയിട്ടുണ്ട്.
പെഗാസസ് 500 അതാത് നഗരങ്ങളിലെ മുന്‍സിപ്പാലിറ്റിക്കോ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലേക്കോ ബുള്ളറ്റ് നല്‍കുമെന്ന് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കിയ ഉപഭോക്താക്കളുടെ മാന്യത കാത്തുസൂക്ഷിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും അതിനാല്‍ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍ ബൈക്ക് തങ്ങള്‍ ഉപേക്ഷിക്കുകയാണെന്നുമാണ് പെഗാസസ് ഉടമകള്‍ പറഞ്ഞത്.