മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. കേരളാ കോണ്‍ഗ്രസ് എം വന്നത് കൊണ്ട് എല്‍.ഡി.എഫിനോ സി.പി.എമ്മിനോ ഗുണമുണ്ടായില്ലെന്നും വിമര്‍ശനം. പ്രതിനിധി സമ്മേളനത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഭൂപ്രശ്‌നങ്ങളും വന്യജീവി ആക്രമണവും കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി അടുത്ത് നിന്ന സഭാ നേതൃത്വം അകന്നു. പൊലീസിന്റെ ചില ഇടപെടലുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനവും സമ്മേളനത്തിലുയര്‍ന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും.
അതേസമയം മൂന്നുനാള്‍ നീളുന്ന സിപിഎം കാസര്‍കോട് ജില്ലാസമ്മേളനത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തുടക്കമാവും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാസര്‍കോട് ജില്ലയിലെ 27904 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നും 281 പ്രതിനിധികളും 36 ജില്ലാകമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 317 പ്രതിനിധികളാണ് ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.