കൊച്ചി: യുവനടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഫര്‍സാനയാണ് വധു. ഓഗസ്റ്റ് 16 ഞായറാഴ്ച്ചയിരുന്നു വിവാഹം. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ ശ്രദ്ധേയനാവുന്നത്.
വധൂവരന്മാരുടെ ചിത്രം റോഷന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. മമ്മൂട്ടിയുടെ ബന്ധുകൂടിയാണ് ഫര്‍സാന. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ആദ്യം ഓഗസ്റ്റ് അഞ്ചിനായിരുന്നു വിവാഹം പ്ലാന്‍ ചെയ്തിരുന്നതെന്ന് റോഷന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘പ്ലസ് ടു’ എന്ന സിനിമയാണ് റോഷന്റെ ആദ്യ ചിത്രം. പിന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും റോഷന്‍ വേഷമിട്ടു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട്.
റോഷന്റെ അച്ഛന്‍ കലന്തന്‍ ബഷീറും ചലച്ചിത്ര നടനാണ്. ഇന്നാണ് ആ കല്യാണം, ബാങ്കിങ് അവേഴ്‌സ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലും റോഷന്‍ വേഷമിട്ടു. വിജയ് ചിത്രം ‘ബൈരവാ’യിലാണ് റോഷന്‍ ഏറ്റവും അടുത്തായി അഭിനയിച്ചത്.
വിവാഹ വീഡിയോ;