ലണ്ടന്‍: കളിക്കളത്തിലെ ക്രിസ്റ്റിയാനോ റൊണോള്‍ഡോയെ മാത്രമേ മിക്ക ആരാധകര്‍ക്കും അറിയൂ. എന്നാല്‍ കളത്തിന് പുറത്ത് വലിയ ബിസിനസ് സാമ്രാജ്യവും പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിനുണ്ട്. ഹോട്ടല്‍ മേഖലയിലാണ് ക്രിസ്റ്റിയാനോ വന്‍തോതില്‍ പണം മുടക്കിയിട്ടുള്ളത്.
ഇപ്പോഴിതാ, ഇംഗ്ലണ്ടിലെ തന്റെ തട്ടകമായ മാഞ്ചസ്റ്ററില്‍ 11 നിലയുള്ള അത്യാഡംബര ഹോട്ടല്‍ പണിയാന്‍ ഒരുങ്ങുകയാണ് താരം. 150 മുറികളുള്ള ഹോട്ടല്‍ 2023ന് ഉദ്ഘാടനം ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുറികള്‍ക്ക് പുറമേ, ഗ്രൗണ്ട് ഫ്‌ളോര്‍ ലോഞ്ച് ബാര്‍, അതിഥികള്‍ക്കായി റൂഫ് ടെറസ് എന്നിവയും ഉണ്ടാകും.
ഹോട്ടലിന്റെ രൂപകല്പന
മാഞ്ചസ്റ്ററില്‍ മുന്‍ മാഞ്ചസ്റ്റര്‍ താരങ്ങളായ ഗാരി നെവില്ലയ്ക്കും റിയാന്‍ ഗിഗ്‌സിനും ഹോട്ടലുകളുണ്ട്. ഇരുവരും ചേര്‍ന്ന് നഗരത്തില്‍ രണ്ട് ഹോട്ടലുകളാണ് നടത്തുന്നത്. എട്ടു വര്‍ഷം മുമ്പ് ഇവരുടെ കമ്പനി ഓഹരി വിപണിയിലെ രണ്ടാം ഗ്രേഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ മേഖലയിലേക്കാണ് റൊണാള്‍ഡോയുടെ വരവ്.
മാഞ്ചസ്റ്ററിലെ നോര്‍ത്തേണ്‍ ക്വാര്‍ട്ടറിലാണ് ക്രിസ്റ്റിയാനോയുടെ ഹോട്ടല്‍ വരുന്നത്. ഫോര്‍ സ്റ്റാര്‍ പ്ലസ് ഹോട്ടലാണ് വിഭാവനയില്‍ ഉള്ളത്. ഹോട്ടലിന്റെ രൂപകല്‍പ്പന അധികൃതര്‍ക്ക് അനുമതിക്കായി കൈമാറിയിട്ടുണ്ട്.
ലിസ്ബണിലെ ഹോട്ടല്‍
നിലവില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസിനു വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം നാടായ മദേറിയയിലെ ഫുഞ്ചലിലും ലിസ്ബണിലും ഹോട്ടലുകളുണ്ട്. തന്റെ ബ്രാന്‍ഡായ സിആര്‍7 ഷോറൂമുകള്‍ ന്യൂയോര്‍ക്ക്, മാഡ്രിഡ്, മറകെച്ച്, പാരിസ് എന്നിവിടങ്ങളില്‍ ആരംഭിക്കാനും താരത്തിന് പദ്ധതിയുണ്ട്.