ഫിഫ ലോക ഫുട്‌ബോളറായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കിയാണ് റൊണാള്‍ഡോ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം മികച്ച ഫുട്‌ബോളറാകുന്നത്.
മികച്ച വനിത താരമായി ഹോളണ്ടിന്റെ ലെയ്ക് മാര്‍ട്ടിന്‍സിനെ തെരഞ്ഞെടുത്തു. വെനസ്വേലയുടെ ഡെയ്‌ന കാസ്റ്റലോനസ്, അമേരിക്കയുടെ കാര്‍ലി ലോയ്ഡ് എന്നിവരെ പിന്തള്ളിയാണ് ലെയ്ക് പുരസകാരം നേടിയത്.
ആഴ്‌സലിനു വേണ്ടി ഗോള്‍ നേടിയ ഒളീവിയ ജിറൂഡിനാണ് പുഷ്‌കാസ് ഗോള്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നേടിയ സ്‌കോര്‍പിയന്‍ ഗോളാണ് ജിറൂദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
റയല്‍ മാഡ്രിഡിന്റെ സിനദിന്‍ സിദാനാണ് മികച്ച പരിശീലകന്‍. ചെല്‍സിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്റെ മാസിമിലിയാനോ അലഗ്രി എന്നിവരെ മറികടന്നാണ് സിദാന്‍ നേട്ടം കൈവരിച്ചത്. അതേസമയം, മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ഇറ്റാലിയന്‍ ഗോളി ജെന്‍ലൂയിജി ബുഫോണ്‍ സ്വന്തമാക്കി.