മാഡ്രിഡ് : തുടര്‍ തോല്‍വികള്‍ അവസാനിപ്പിച്ച് റയല്‍ മാഡ്രിഡ് ജയിച്ചു കയറിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍േഡാക്ക് സന്തോഷിക്കാന്‍ അതുമതിയായിരുന്നില്ല. ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ച റയല്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാതെ ക്രിസ്റ്റിയാനോ വിട്ടിലേക്ക് മടങ്ങി. കഴിഞ്ഞവാരം ലാലീഗിലും ചാമ്പ്യന്‍സ് ലീഗിലും പരാജയപ്പെട്ടത്തോടെ സമര്‍ദ്ധത്തിലായിരുന്ന റയല്‍ ലാസ് പല്‍മാസിനെതിരായ വിജയത്തില്‍ കളിക്കാര്‍ ആഘോഷിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് റൊണാള്‍ഡോ വിട്ടുനിന്നത്.
ലാസ് പല്‍മാസിനെതിരെ കാസ്മിറോ (41 മിനുട്ട്), മാര്‍കോ അസന്‍സിയോ (56), ഇസ്‌കോ (74) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇതില്‍ ഇസ്‌കോയുടെ ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റിയാനോയായിരുന്നു. ലാലീഗില്‍ ഗോള്‍ ക്ഷാമം തുടരുന്ന ക്രിസ്റ്റിയാനോ ഏഴു കളിയില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് നേടിയത്. ഇന്നലെ മത്സരത്തില്‍ ഗോളിനായി നിലവിലെ ലോകഫുട്‌ബോളര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പോസ്റ്റ് വില്ലനായി. റൊണാള്‍ഡോയുടെ മൂന്നു ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടി മടങ്ങിയത്. ഇതില്‍ വിഷമിച്ചാണ് ക്രിസ്റ്റിയാനോ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് അഭ്യൂഹം.