റോം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കാല്‍പന്തുകളിയുമായി മൈതാനത്തിറങ്ങി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംഘടിപ്പിച്ച സമാധാന മത്സരത്തിലാണ് മറഡോണ വീണ്ടും ബൂട്ടണിഞ്ഞത്. സമാധാനത്തിനായി ഒന്നിക്കുക എന്ന സന്ദേശവുമായി റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മറഡോണയുടെ ബ്ലൂ ടീമും റൊണാള്‍ഡീഞ്ഞോയുടെ വൈറ്റ് ടീമുമാണ് ഏറ്റുമുട്ടിയത്.
അന്‍പത്തഞ്ചുകാരനായി ഡീഗോ മറഡോണയുടെ സാന്നിധ്യം കൊണ്ടു തന്നെയാണ് മത്സരം ലോക ശ്രദ്ധയാകര്‍ഷിച്ചത്. മറഡോണയുടെ ബ്ലൂവില്‍ മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍ കഫു, ഫ്രാന്‍സെസ്‌കോ ടോട്ടി , ബര്‍ഡീസോ തുടങ്ങിയവരും റൊണാള്‍ഡീഞ്ഞോയുടെ വൈറ്റ്‌സില്‍ ക്രെസ്‌പോ, വെറോണ്‍, സംബ്രോട്ട തുടങ്ങിയവരുമാണ് അണിനിരന്നത്.
പക്ഷെ മത്സര ഫലം ഡിഗോക്ക് എതിരായിരുന്നു. മൂന്നിനെതിരെ നാല് ഗോളിന് റൊണാള്‍ഡിഞ്ഞോയു
ടെ വൈറ്റ്‌സിനായിരുന്നു ജയം.
എന്നാല്‍ പ്രായമെത്രയായാലും മറഡോണയുടെ അരിശത്തിനും ഒരുമാറ്റമുണ്ടായിരുന്നില്ല. ദൈവത്തിന്റെ കൈപ്രയോഗം മറന്നിട്ടില്ലെന്ന് വീണ്ടും കളിയില്‍ തെളിയിക്കുകയും ചെയ്തു.
കൂടാതെ എതിര്‍ ടീം താരവും അര്‍ജന്റീനകാരനും കൂടിയായ യുവാന്‍ സെബാസ്റ്റ്യന്‍ വെറോണിനോട് കളിക്കിടെ ക്ഷുഭിതനായി ഡീഗോ ഏറ്റുമുട്ടി. പന്തിനുവേണ്ടിയുള്ള നിസാര തര്‍ക്കമാണ് മറഡോണയെ ചൊടിപ്പിച്ചത്.
എന്നാല്‍ മത്സരശേഷവും മറഡോണയുടെ അരിശത്തിന് കുറവുണ്ടായിരുന്നില്ല.
മത്സരത്തിന് മുമ്പ് പോപ്പുമായി കൂടിക്കാഴ്ച നടത്തിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്.
മത്സരം കാണാം…