കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുന്‍ എം.പി.യുള്‍പ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്
വ്യക്തമായെങ്കിലും പുറത്തുവിട്ടില്ല. കേസിലെ മുഖ്യപ്രതികളായിച്ചേര്‍ത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരണ്‍ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയസമ്മര്‍ദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്ത്തുകയായിരുന്നു.
പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നല്‍കുമ്പോള്‍ ഇക്കാര്യം കാണിക്കണമെന്നതിനാല്‍ കുറ്റപത്രവും വൈകിപ്പിച്ചു. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് അന്വേഷണവും കുറ്റപത്രവും വൈകുന്നതെന്നായിരുന്നു വിശദീകരണം. ഇതിനിടെ കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി.െഎ. അന്വേഷണമാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലെ എം.വി. സുരേഷ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി, കേസില്‍ ഇതേവരെയുള്ള അന്വേഷണപുരോഗതി അറിയിക്കാന്‍ െ്രെകംബ്രാഞ്ചിനോട് നിര്‍ദേശിച്ചിരുന്നു.
രേഖകള്‍ പലതും ഇ.ഡി.യുെട ൈകവശമായതിനാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുന്നില്ലെന്നായിരുന്നു െ്രെകംബ്രാഞ്ച് 2022 നവംബര്‍ 4ന് നല്‍കിയ വിശദീകരണം. തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതിനെത്തുടര്‍ന്ന് സഹായത്തിനായി ഇപ്പോള്‍ ക്രൈംബ്രാഞ്ച് പാലക്കാട് യൂണിറ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു പിന്നാലെ കേസന്വേഷണം നടത്തിയ ഇ.ഡി. നടത്തിയ ചോദ്യംചെയ്യലിലാണ് ബാങ്കിലെ മാനേജരായിരുന്ന എം.കെ. ബിജു കരീമും ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ബാങ്ക് അംഗം പി.പി. കിരണും നേതാക്കളുെട പങ്ക് വിശദീകരിച്ചത്. ഇതിലൂടെയുള്ള അന്വേഷണത്തിലാണ് നേതാക്കളുടെ ബിനാമിയായി 500 കോടിയുടെ ഇടപാട് നടത്തിയ പി. സതീഷ് കുമാര്‍ എന്ന വെളപ്പായ സതീശനിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും.
സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീന്‍ എം.എല്‍.എ., തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. അരവിന്ദാക്ഷന്‍, കൗണ്‍സിലര്‍ മധു അമ്പലപുരം തുടങ്ങിയ നേതാക്കളെയാണ് ചോദ്യംെചയ്തത്. കേസില്‍ ബന്ധമുണ്ടെന്ന് കരുതുന്ന മുന്‍ എം.പി.,സിറ്റിങ് എം.എല്‍.എ.എന്നിവരെയും ചോദ്യം ചെയ്യും.
പൊലീസ് പരിശോധന ഏഴുതവണ: എല്ലാം പാളി
കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണമിടപാടിന്റെ പേരില്‍ ഇ.ഡി. അറസ്റ്റു ചെയ്ത പലിശക്കാരന്‍ പി. സതീഷ് കുമാര്‍ എന്ന വെളപ്പായ സതീശന്റെ വീട്ടില്‍ മുന്‍പ് പോലീസ് റെയ്ഡ് നടത്തിയത് ഏഴു തവണ. ഒരു തവണ പോലും ഒന്നും കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. കൊള്ളപ്പലിശയും ഗുണ്ടാസംഘങ്ങളും സംബന്ധിച്ച് സതീശനെതിരേ അനേകം പരാതികളാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്നായിരുന്നു പരിേശാധനകള്‍. ഉന്നത രാഷ്ട്രീയ പൊലീസ് ബന്ധമുള്ള സതീശന്‍ ഈ പരിശോധനകളെയെല്ലാം സ്വാധീനമുപയോഗിച്ച് നേരിട്ടു.
ഒരു ആഭ്യന്തരമന്ത്രിയുടെ തൃശ്ശൂരിലെ അടുത്ത ബന്ധുവുമായി ബന്ധമുണ്ടാക്കി സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വേണ്ടതുപോലെ നടപ്പാക്കി. ഒരു വ്യവസായമന്ത്രിയുടെ സഹോദരന്‍ പൊലീസ് സേനാ അസോസിയേഷനിലെ നേതാവായപ്പോള്‍ അയാളുമായും ബന്ധമുണ്ടാക്കി.
പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടര്‍ ദമ്പതിമാരെ മര്‍ദിച്ചെന്ന പരാതിയില്‍ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ ഒരാഴ്ചയില്‍ തിരികെയെത്തിച്ചത് സതീശനാണ്. പാണഞ്ചേരിയില്‍ നേതാവായ ഈ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സതീശന്റെ കൊള്ളപ്പലിശയിടപാടില്‍ സഹായിയും പങ്കാളിയുമാണെന്ന് ആരോപണമുണ്ട്.
നാട്ടിലും നാടിനടുത്തുമുള്ള പൊലീസ് ഉന്നതരുമായി ബന്ധമുണ്ടാക്കാന്‍ അവരുടെ ബന്ധുക്കളെ ബിനാമികളാക്കി സാമ്പത്തികമായി സഹായിക്കുകയാണ് സതീശന്‍ ചെയ്യുക. സതീശനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇ.ഡി. പിടികൂടി ചോദ്യം ചെയ്ത രണ്ടുപേര്‍ ഉന്നത പോലീസുകാരുടെ അടുത്ത ബന്ധുക്കളാണ്.
സതീശന്റെ രാഷ്ട്രീയ പിടിപാടും സാമ്പത്തിക വളര്‍ച്ചയും എതിരാളികളെ ഒതുക്കാനുള്ള തന്ത്രവും കണ്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പലിശപ്പണത്തില്‍ പങ്കാളിയായിട്ടുണ്ട്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരേ ചാനല്‍ചര്‍ച്ചയില്‍ പങ്കാളിയാകുന്ന വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിമരണത്തില്‍ അന്വേഷണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥനും ഇതില്‍പ്പെടുമെന്നാണ് അറിയുന്നത്.
തദ്ദേശഭരണസമിതി അംഗങ്ങളെ തുടര്‍ച്ചയായി ചോദ്യംചെയ്ത് ഇ.ഡി
തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ തദ്ദേശഭരണസമിതി അംഗങ്ങളെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിഡ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരെയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോദ്യംചെയ്യുന്നത്.
കേസില്‍ അറസ്റ്റിലായ പി. സതീഷ് കുമാറിന്റെ വലംകൈയായിരുന്ന കെ.എ. ജിജോറിനെയും ചൊവ്വാഴ്ച ചോദ്യംചെയ്തു. അരവിന്ദാക്ഷനോട് ബുധനാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ് സൂചന.
മുന്‍മന്ത്രി എ.സി. മൊയ്തീന്റെ അടുപ്പക്കാരാണ് അനൂപ് കാടയും അരവിന്ദാക്ഷനും. ഇതില്‍ അരവിന്ദാക്ഷനെതിരേ ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെയും ജിജോറിന്റെയും മൊഴികളുണ്ട്. സാമ്പത്തിക ഇടപാടുകളും ബിനാമികളെയും ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന ഈ മൊഴികളില്‍ വിശദീകരണം തേടുകയാണ് ഇ.ഡി.