കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ നാട്ടിലെത്തി. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്.
റോജോയും സഹോദരി റെഞ്ചിയും കുടുംബത്തിലെ തുടര്‍മരണങ്ങളില്‍ തുടക്കം മുതല്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പൊലീസ് അകമ്പടിയോടെ സഹോദരി റെഞ്ചിയുടെ വൈക്കത്തെ വീട്ടിലേക്കാണ് റോജോ പോയത്. റോജോയെയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണസംഘം ഉടന്‍ റോജോയുടെ മൊഴിയെടുക്കും.