X

രോഹിത് ശർമ നായകനായി തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായി രോഹിത് ശര്‍മ നായകനായി തുടരും. ചാമ്പ്യന്‍സ് ട്രോഫി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത്തിന് കീഴില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞയാഴ്ച ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 റണ്‍സിന്റെ ജയത്തോടെ രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍, ഇന്ത്യടെ 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ചു. 2007ലെ ഉദ്ഘാടന പതിപ്പിന് ശേഷം ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം കൂടിയാണിത്.

മെന്‍ ഇന്‍ ബ്ലൂ രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ മുമ്പ് രണ്ട് ഫൈനലുകള്‍ – ഏകദിന ലോകകപ്പ്, ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചു. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ടി20 വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായി ടി20 ലോകകപ്പ് വിജയം സമര്‍പ്പിക്കുന്നുവെന്ന് ജയ് ഷാ അറിയിച്ചു.

webdesk13: