ഇന്‍ഡോര്‍: അന്താരാഷ്ട്ര ട്വന്റി 20-യിലെ വേഗതയേറിയ സെഞ്ച്വറി ഇന്ത്യന്‍ താല്‍ക്കാലിക ക്യാപ്ടന്‍ രോഹിത് ശര്‍മക്ക്. ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20-യില്‍ 35 പന്തില്‍ 101 റണ്‍സടിച്ചാണ് രോഹിത് വേഗമേറിയ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിനൊപ്പമെത്തിയത്. 42 പന്തില്‍ പന്ത്രണ്ട് ഫോറും 10 സിക്‌സറുമടക്കം 118 റണ്‍സുമായി രോഹിത് പുറത്തായി.
ടോസ് നഷ്ടമായി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 14.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 186 റണ്‍സിലെത്തിയിട്ടുണ്ട്.
ലോകേഷ് രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ രോഹിത് 11 ബൗണ്ടറികളും എട്ട് സിക്‌സറുമടക്കമാണ് ചരിത്ര നേട്ടത്തിലെത്തിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെയാണ് ഡേവിഡ് മില്ലര്‍ വേഗമേറിയ സെഞ്ച്വറി നേടിയത്.