X

രോഹിത്തിന് ഇരട്ട സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ. രോഹിത്തിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്കയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 398 എന്ന നിലയിലാണ് ഇന്ത്യ.

രോഹിതിനൊപ്പം നിന്ന് പൊരുതി കരകയറ്റിയ അജിന്‍ക്യ രഹാനയും സെഞ്ച്വറി നേടി. 212 റണ്‍സ് നേടി രോഹിത് ശര്‍മ്മയും 115 റണ്‍സ് നേടി രഹാനയും പുറത്തായി്. രവീന്ദ്ര ജഡേജയും വൃദ്ധിമാന്‍ സാഹയുമാണ് നിലവില്‍ ക്രീസില്‍.

chandrika: