ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി-20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മക്ക് റെക്കോര്‍ഡ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ നാലു മത്സരങ്ങള്‍ വിജയ സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ചരിത്ര പരമ്പര വിജയത്തോടെ രോഹിത്തിനെ തേടിയെത്തിയത്. സക്ഷാല്‍ മാഹേന്ദ്ര ധോണിക്കും വിരാട് കോഹ്‌ലിക്കും നേടാന്‍ പറ്റാത്തെ നേട്ടമാണ് ഇത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ നായകനാണ് രോഹിത്.
നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് ടീം ഇന്ത്യയെ നയിക്കാന്‍ ഒരിക്കല്‍ കൂടി രോഹിത്തിന് അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നേരത്തെ തന്റെ നേതൃപാടവം തെളിയിച്ചതാണ്. നിര്‍ണായ മത്സരത്തില്‍ ബാറ്റിങില്‍ തന്റെ മികവ് പുറത്തെടുക്കായില്ലെങ്കിലും ബൗളിങില്‍ കൃത്യമായ സാഹചര്യത്തില്‍ ബൗളര്‍മാരെ ഉപയോഗിച്ച് ഇന്ത്യക്ക് വിജയം സമ്മാനിക്കാന്‍ രോഹിത്തിനായി. ഇതില്‍ ശ്രദ്ധേയമായത് അക്‌സര്‍ പട്ടേലിനെ പകരമായി പാര്‍ട്ട് ടൈം ബൗളറായ സുരേഷ് റെയ്‌നയെ അവസരിത്തിനൊത്ത് ഉപയോഗിച്ചാണ്. ഇതിലൂടെ തന്റെ നായകപാടവം ഒരിക്കല്‍കൂടി രോഹിത് ക്രിക്കറ്റ് ലോകത്തിന് കാട്ടികൊടുക്കുകയായിരുന്നു. ഇതോടെ സൂപ്പര്‍ നായകന്‍ കോഹ് ലിയുടെ അഭാവം ടീമിന് ബാധിക്കില്ലെന്നും തെളിയിച്ചിരിക്കുകയാണ്.
ന്യൂലാന്‍ഡില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ ഏഴ് റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അന്ന് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചപ്പോളു നായകന്‍ രോഹിത് തന്നെയായിരുന്നു. പാക്കിസ്ഥാന്റെ മിസ്ബാഹുല്‍ ഹഖ്, ശാഹിദ് അഫ്രീദി, സര്‍ഫാസ് അഹമ്മദ്, ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര, ലസിത് മലിങ്ക എന്നിവരാണ് ആദ്യ നാലു മത്സരങ്ങളില്‍ വിജയം നേടുന്ന നായകന്‍ എന്ന നേട്ടം ഇതിന് മുമ്പ് കരസ്ഥമാക്കിയ ക്യാപ്റ്റന്‍മാര്‍.