റോഹിങ്ക്യന്‍ വംശഹത്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മ്യാന്‍മറിലെ രണ്ട് പട്ടാളക്കാര്‍. മ്യോ വിന്‍ ടുണ്‍, ഴോ നയിംങ് ടൂണ്‍ എന്നീ രണ്ട് പട്ടാളക്കാരാണ് അവരുടെ ക്രൂരകൃത്യം ലോകത്തോട് പറഞ്ഞിരിക്കുന്നത്.
കൊന്നുതള്ളിയതിന്റെയും മനുഷ്യജീവനുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെയും ഗ്രാമങ്ങള്‍ മുഴുവന്‍ തുടച്ചുനീക്കിയതിന്റെയും ക്രൂര ബലാല്‍സംഘത്തിന്റെയും ഹൃദയഭേദകമായ ചരിത്രം ഹിമവെട്ടാതെ തുറന്നുപറഞ്ഞിരിക്കുന്നു.
2017 ആഗസ്തില്‍ മ്യോ വിന്‍ ടുണിനോട് സീനിയര്‍ ഓഫീസര്‍ പറഞ്ഞു, ”നീ കാണുന്നവരെയും കേള്‍ക്കുന്നവരെയുമെല്ലാം വെടിവെച്ചിടുക”. താന്‍ അത് അനുസരിച്ചുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. 30 മുസ്‌ലിം റോഹിങ്ക്യകളെ കൂട്ടക്കൊല ചെയ്ത് കൂട്ടിയിട്ട് കത്തിക്കുന്നതില്‍ ഭാഗമായെന്ന് അദ്ദേഹം പറയുന്നു.
”കാണുന്നവരെയെല്ലാം കൊന്നുകളയുക” റോഹിങ്ക്യന്‍ കൂട്ടക്കൊലയെപറ്റി പട്ടാളക്കാരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം
അതേസമയത്ത് തന്നെ, അടുത്ത പട്ടണത്തില്‍ ഴോ നയിംങ് ടൂണ്‍ ഇതേ രീതിയിലുള്ള അറിയിപ്പോടെ മുന്നോട്ട് നീങ്ങി, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഓഫീസര്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചു: ”കാണുന്നവരെയെല്ലാം കൊല്ലുക, മുതിര്‍ന്നവരോ കുട്ടികളോ ആണെങ്കില്‍ പോലും..”
”ഞങ്ങള്‍ 20ഓളം ഗ്രാമങ്ങള്‍ തുടച്ചുനീക്കി. മൃതദേഹങ്ങള്‍ കുഴിയില്‍ കൂട്ടിയിട്ടു”, ഴോ നയിംങ് ടൂണും പറയുന്നു.
റോഹിങ്ക്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്യുകയാണെന്ന് യു.എന്‍ പറഞ്ഞതിന് ശേഷം മ്യാന്മറിന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ കുറ്റസമ്മതമാണിത്. ഈ രണ്ട് മനുഷ്യരുടെ ക്രൂരകൃത്യങ്ങളുടെ തുറന്നുപറച്ചില്‍ മ്യാന്മാറില്‍ കനത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് സാക്ഷ്യംവഹിക്കുന്നു. ഏകദേശം 10 ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ബംഗ്ലാദേശിനടുത്ത് ക്യാമ്പുകളിലാണ്.