ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പിറക്കുന്ന കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഗവേഷക സംഘം. ജനിച്ചു വീഴുന്ന കുട്ടികള്‍ നേരിടാന്‍ പോകുന്നത് പകര്‍ച്ചവ്യാധികളെയും മാരക രോഗങ്ങളെയുമാണെന്ന് സേവ് ദ ചൈല്‍ഡ്‌സ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഈ വര്‍ഷം 48,000ത്തിലധികം കുട്ടികള്‍ ജനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ദിവസം 100ല്‍ കൂടുതല്‍ നവജാത ശിശുക്കളുടെ ജനനനിരക്ക് പ്രതീക്ഷിക്കുന്നതായി ഗവേഷക സംഘം വ്യക്തമാക്കി. പോഷകാഹാരക്കുറവ്, വ്യക്തമായ പരിചരണം ലഭിക്കാതെവരുക , ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഡിഫ്തീരിയ, കോളറ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗ്ലാദേശിലെ കോക്സ്സ് ബസാറില്‍ താമസിക്കുന്ന റോഹിന്‍ഗ്യ അഭയാര്‍ഥികളിലെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടനയാണ് പഠനം നടത്തിയത്. മ്യാന്‍മറില്‍ നിന്നു വംശഹത്യയെ തുടര്‍ന്ന് പാലായനം ചെയ്ത് ആറ് ലക്ഷം പേരാണ്. കൂടാതെ നേരത്തെ തന്നെ രണ്ടുലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ ബംഗ്ലാദേശില്‍ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഭയാര്‍ഥി കേന്ദ്രങ്ങളും റോഹിന്‍ഗ്യന്‍ ക്യാമ്പുകളാണ്. പരിമിതമായ സൗകര്യങ്ങളാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതും ഏറെ ദുരിതം സൃഷ്ടിയ്ക്കും. അഭയാര്‍ത്ഥികള്‍ക്ക് ശുചിത്വമില്ലാത്തത് കൂടുതല്‍ രോഗ സാധ്യതയ്ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ശൗചാലയങ്ങളുടെ അപര്യാപ്തയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം ബാധിയ്ക്കുന്നത് നവജാത ശിശുക്കളെയാണ്. കാരണം മലിനമായ കുടിവെള്ളം അവര്‍ക്ക് നല്‍കിയാല്‍ തന്നെ രോഗം കുട്ടികളില്‍ ഉണ്ടാകും. കോക്‌സിലെ ബസാറില്‍ അഞ്ചിലൊന്ന് കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ഇവിടെ ജന്മം നല്‍കുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കും വ്യക്തമായ പരിചരണം ലഭിക്കുന്നില്ല. പോഷകാഹാര കുറവിനെ തുടര്‍ന്നു നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പോലും റോഹിന്‍ഗ്യന്‍ അമ്മമാര്‍ക്ക് കഴിയുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പിറക്കുന്ന കുട്ടികള്‍ അപകടത്തിലേക്കെന്ന്
Tags: Rohinkya