യാങ്കൂണ്‍: മ്യന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ സൈനിക വേട്ട ഭയന്ന് പലായനം ചെയ്യുന്ന റോഹിന്‍ഗ്യന്‍ മുസ്്‌ലിം അഭയാര്‍ത്ഥികളില്‍ 20 പേര്‍ കടലില്‍ മുങ്ങിമരിച്ചു. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധന ബോട്ടില്‍ കടല്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടതെന്ന് ബംഗ്ലാദേശ് തീരദേശ സേന പറയുന്നു.
ഒരാഴ്ച മുമ്പ് റാഖിനില്‍ സൈനിക നടപടി ആരംഭിച്ച ശേഷം 27,000 അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തി കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറിയ സൈനികര്‍ കുട്ടികളുള്‍പ്പെടെ നൂറിലേറെ മുസ്്‌ലിംകളെ കൊലപ്പെടുത്തിയിട്ടുണ്ട്. മുസ്്‌ലിം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയാവുന്നു. പിഞ്ചുകുട്ടികളെപ്പോലും സൈനികര്‍ വെറുതെവിടുന്നില്ല. പരിഭ്രാന്തരായ ജനങ്ങള്‍ ബോട്ടുകളിലും മറ്റുമായി എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് ആളുകളെ ബംഗ്ലാദേശ് തിരിച്ചയച്ചു.
ആയിരങ്ങളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. സൈനിക നടപടിയോടെ റോഹിന്‍ഗ്യകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായിരിക്കുകയാണെന്ന് അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടന (ഐഒഎം) പറയുന്നു. റോഹിന്‍ഗ്യന്‍ വിഘടനവാദികള്‍ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചതോടെയാണ് സൈനിക നടപടി തുടങ്ങിയത്. റോഹിന്‍ഗ്യകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വംശീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തില്ലെങ്കില്‍ സമാധാനം പുനസ്ഥാപിക്കപ്പെടില്ലെന്ന് മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
- 7 years ago
chandrika
Categories:
Video Stories
ദുരിതക്കടലില്‍ റോഹിന്‍ഗ്യകള്‍; 20 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
Tags: Rohingyas