X
    Categories: CultureMoreViews

ദുരിതക്കയത്തില്‍ കഴിയുമ്പോഴും കേരളത്തിന് സഹായ ഹസ്തം നീട്ടി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍

കോഴിക്കോട്: ജീവിക്കാനായി അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറി മാറി പാലായനം ചെയ്യുമ്പോഴും മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍. പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിന് രണ്ട് ക്യാമ്പുകളില്‍ നിന്നായി 40,000 രൂപയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സമാഹരിച്ച് നല്‍കിയത്.

കമ്മ്യൂണിറ്റി ഫണ്ടെന്ന പേരില്‍ 10,000 രൂപയാണിവര്‍ സമാഹരിച്ചത്. ഒപ്പം തങ്ങളുടെ കൊച്ചു ഫുട്‌ബോള്‍ ക്ലബ്ബിലുണ്ടായിരുന്ന 5000 രൂപയും ചേര്‍ത്തുവെച്ചു. പിന്നീടാണ് ഫരീദാബാദിലേയും ശരന്‍വിഹാറിലേയും ക്യാമ്പുകളില്‍ ധനസമാഹരണം നടത്തിയത്.

ഹ്യൂമന്‍ വെല്‍ഫെയര്‍ എന്ന സംഘടനക്ക് പണം കൈമാറി. ദുരിതമനുഭവിക്കുന്ന വിഭാഗമായതിനാല്‍ അഭയാര്‍ഥികളില്‍ നിന്ന് പണം സ്വീകരിക്കുന്നില്ല എന്ന നിലപാട് സ്വീകരിച്ചെങ്കില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: