X

റോഹിന്‍ഗ്യ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള വംശീയ അധിഷേപം; ഉത്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കന്‍ സേറ്റ് സെക്രട്ടറി

വാഷിങ്ടണ്‍ : റോഹിന്‍ഗ്യ മുസ്‌ലീം ജനതക്കെതിരെയുള്ള വംശീയ അധിഷേപങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കന്‍ സേറ്റ് സെക്രട്ടറി റെക്‌സ് ടിലേര്‍സ്ണ്‍ രംഗത്ത്. കഴിഞ്ഞദിവസം മ്യാന്‍മാര്‍ സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയ്ങുമായി ഫോണില്‍ സംസാരിച്ച റെക്‌സ് ടിലേര്‍സണ്‍, റോഹിന്‍ഗ്യ മുസ്‌ലീം ജനതക്കെതിരെ വരധിച്ചുവരുന്ന അക്രമവാര്‍ത്തകളില്‍ ഉത്കണ്ഠയുണ്ടെന്നും അക്രമണങ്ങള്‍ അവസാനിപ്പിനക്കാന്‍ വേണ്ട നടപടികല്‍ കൈക്കൊളുന്നമെന്നും സൈനിക മേധാവി മിന്‍ ഓങ് ഹ്ലെയ്ങിനോട് ആവിശ്യപ്പെട്ടു. യു.എന്‍ കണക്കുപ്രകാരം ആറുലക്ഷത്തോളം പേരാണ് അഭയാര്‍ഥികളായി ബംഗ്ലാദേശിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് മടങ്ങിവരാനുള്ള സാഹചര്യമെരുക്ക്ണമെന്നും റെക്‌സ് ടിലേര്‍സ്ണ്‍ ആവിശ്യപ്പെട്ടു.

നേരത്തെ റോഹിന്‍ഗ്യ വിശയത്തില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതില്‍ മ്യാന്മാര്‍ ഭരണകൂടം വീഴ്ചവരുത്തിയതില്‍ നടപടി സ്വീകരിക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോവര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

chandrika: