ജെയ്ംസ് ബോണ്ട് കഥാപാത്രത്തെ മിഴിവോടെ അവതരിപ്പിച്ച ബ്രിട്ടീഷ് താരം റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. റോജര്‍ മൂറിന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. 12 വര്‍ഷത്തോളം ജെയ്ംസ് ബോണ്ടായി അഭ്രപാളിയിലും ആരാധകരുടെ മനസ്സിലും നിറഞ്ഞാടിയാണ്്് റോജറിന്റെ വിടവാങ്ങല്‍. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
”കാന്‍സര്‍ മൂലം രോഗബാധിതനായ ഞങ്ങളുടെ സ്‌നേഹ പിതാവ് റോജര്‍ മൂര്‍ ഇന്ന് സ്വിസ്‌ററര്‍ലാന്റില്‍ വെച്ച് മരണപ്പെട്ടിരിക്കുന്നു”- റോജറിന്റെ മക്കള്‍ ട്വിറ്ററില്‍ കുറിച്ചു.
1962ലാണ് റോജര്‍ മൂര്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഇതിന് ശേഷമാണ് 1973-ല്‍ ഇയാന്‍ ഫ്‌ളെമിങിന്റെ വിഖ്യാത കഥാപാത്രമായ ജെയ്ംസ് ബോണ്ടായി റോജര്‍ പരകായപ്രവേശം നേടുന്നത്. പിന്നീട് റോജര്‍ എന്ന പേര് തന്നെ വിസ്മയത്തിലാണ്ടു. ജെയ്ംസ് ബോണ്ട് എന്ന് തന്നെ തികച്ചു വിളിക്കുന്ന അവസ്ഥ വന്നു. 1989 വരെ നീണ്ടു ഈ അവതാരത്തിന്റെ വേഷപ്പകര്‍ച്ചകള്‍.
പിന്നീട് 1991ല്‍ യുഎന്നിന്റെ ചില്‍ഡ്രന്‍സ് ഫണ്ടിന്റെ അംബാസിഡറായും സേവനമനുഷ്ഠിച്ചിരുന്നു റോജര്‍ മൂര്‍.