X

ഐ.എസ്.എല്‍ ; റോബികീന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിച്ചേക്കില്ല

കൊച്ചി: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍താരം റോബി കീന്‍ കളിച്ചേക്കില്ല. കഴിഞ്ഞ സീസണ്‍ ഫൈനലിന്റെ ആവര്‍ത്തനമായ മത്സരത്തില്‍ റോബി കീനിന്റെ സേവനം ലഭിക്കാനാവാത്തത് അത്‌ലറ്റികോക്ക് തിരിച്ചടിയാവും. ഇടതു കാലിനേറ്റ പരുക്കാണ് റോബി കീനിന് വിനയായത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാമിന്റെ മുന്‍നായകനായ റോബി കീന്‍ ഒരു വര്‍ഷത്തേക്കാണ് അത്‌ലറ്റിക്കോയുമായി കരാറിലെത്തിയത്. സന്നാഹ മത്സരത്തില്‍ ഐ ലീഗിലെ നെറോക എഫ്.സിയെ 2-1ന് തോല്‍പ്പിച്ചപ്പോള്‍ അത്‌ലറ്റിക്കോ വേണ്ടി റോബി കീന്‍ ഒരു ഗോള്‍ നേടിയിരുന്നു. അതേസമയം റോബി കീനിന്റെ പരുക്കിന്റെ ഗൗരവത്തെകുറിചും എന്നു കളിക്കാനാകുമെന്നതിനെ കുറിചും വ്യക്തമായ സൂചനകള്‍ ക്ലബ് അധികൃതര്‍ പങ്കുവെച്ചില്ല.

കൊച്ചിയില്‍ വെള്ളിയാഴ്ച രാത്രി എട്ടു മണിയുടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്- അതലറ്റിക്കോ മാഡ്രിഡ് മത്സരത്തോടു കൂടി ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന് തിരശീല ഉയരും

chandrika: