ദുബൈയില്‍ വൈദ്യ പരിശോധനക്ക് റോബോട്ട് വരുന്നുദുബൈ: വൈദ്യപരിശോധന നടത്താന്‍ റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി ദുബൈ ആരോഗ്യ വകുപ്പ് (ഡി.എച്.എ). ഇന്നലെ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച സാലിം ഇന്നവേറ്റീവ് സെന്റര്‍ മിഡില്‍ ഈസ്റ്റിലെ പ്രഥമ സമ്പൂര്‍ണ സ്വയംപ്രവര്‍ത്തിത വൈദ്യ പരിശോധന കേന്ദ്രമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത് ആരംഭിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ കൂടാതെയുള്ള വൈദ്യ, ആരോഗ്യ സേവനങ്ങള്‍ നല്‍കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍വീസസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ മാഇസ അല്‍ ബുസ്താനി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പ്രത്യേകം തയാറാക്കിയ റോബോട്ട് ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം, ഫലം ബന്ധപ്പെട്ടവര്‍ക്ക് റോബോട്ട് തന്നെ കൈമാറും. ഉയരം, തൂക്കം എന്നിവ അളക്കുന്നതിനു പകരം സ്മാര്‍ട്ട് സ്‌കെയില്‍ ആയിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആപ്പിള്‍ പേ, സാംസങ് പേ, എം-പേ, ഇ-പേ തുടങ്ങിയ സ്മാര്‍ട്ട് ചാനലുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇതിന് ആവശ്യമായ തുക അടക്കാന്‍ സാധിക്കും.
- 7 years ago
chandrika
Categories:
Video Stories