സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങല്‍ക്ക് പെന്‍ഷന്‍ സമയത്തിന് കിട്ടുന്നില്ലെന്നും വിലക്കയറ്റമാണെന്നും അതിനിടെ ഇടിത്തീ പോലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വീടുകളില്‍ മീറ്റര്‍ ഘടിപ്പിച്ചാണ് കവര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസിലാവുന്നില്ലെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണ്െന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വയനാട് ദുരന്ത വിഷയത്തില്‍ കാര്യക്ഷമമായ നിലപാട് എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.