X

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍

കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരായ സിനീഷ് തോമസ്, ദിനേശ് എം.പി എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടിക്കടുത്ത് പനമരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താനാണ് ഇവര്‍ ശ്രമിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ സാധനങ്ങളുമായി പോകുമ്പോള്‍ ക്യാമ്പിലുള്ളവര്‍ തടഞ്ഞ് വെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു.

chandrika: