ഇക്കഴിഞ്ഞ മാർച്ച് 24 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത നവീകരിച്ച കിള്ളി, പങ്കജ കസ്തൂരി, കാന്തള കട്ടക്കോട് റോഡ് ഇപ്പോൾ വെള്ളക്കെട്ടായി മാറി യാത്രക്കാർക്കും പ്രദേശവാസികൾക്കും ദുരിതയാത്ര സമ്മാനിച്ചതോടെയാണ് ചെളി വെള്ളത്തിൽ ഇരുന്നു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.കോൺഗ്രസ്സ് കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് എം എം അഗസ്റ്റിൻ ആണ് ചെളി വെള്ളത്തിൽ ഇരുന്നു പ്രതിഷേധിച്ചത്.നവീകരണം കഴിഞ്ഞപ്പോൾ സ്ഥിതി പണ്ടത്തെക്കാൾ മോശമായെന്നാണ് പ്രദേശവാസികളുടെ പരാതി.