X

ചോര ചിന്തുന്ന റോഡുകള്‍

ദിബിന്‍ ഗോപന്‍

കേരളത്തിലെ റോഡുകള്‍ക്ക് സമീപകാലത്ത് ചോരയുടെ ഗന്ധത്തിനോട് താല്‍പര്യം കൂടുതലാണ്. ദിനംപ്രതി മരണസംഖ്യ വര്‍ധിക്കുമ്പോഴും അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനല്ല നമ്മള്‍ ശ്രമിക്കാറുള്ളത്. ഏതെങ്കിലും കോണില്‍ നടന്ന അപകടത്തിന് നമ്മളെന്തിന് ഭയപ്പെടണം എന്നാലോചിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയാതെ പോവാറുണ്ട് ഇന്ന് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വ്യക്തി നമ്മളെ പോലെ അപകടം വരില്ല എന്ന് ചിന്തിച്ചവനായിരുന്നു.

ജീവനെടുക്കുന്ന മത്സരങ്ങള്‍

റോഡില്‍ അരങ്ങേറുന്ന മത്സരങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. തന്റെ ജീവനെപ്പോലെ റോഡിലെ യാത്രികന്റെയും ജീവന് വില നല്‍കാന്‍ മറക്കുമ്പോഴാണ് റോഡുകള്‍ ഗുരുതി കളമാകുന്നത്. മത്സര ഓട്ടത്തില്‍ പല വാഹനങ്ങളും പിന്നിലാക്കുന്നത് പല കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ്. ‘വേഗത ഹരം തരും എന്നാല്‍ നശിപ്പിക്കുന്നത് ജീവനാണ്’.

പൊലീസുകാര്‍ക്ക് വേണ്ടി

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ പലപ്പോഴും ഹെല്‍മെറ്റ് ധരിക്കുന്നത് പൊലീസുകാരുടെ പിടിയില്‍ അകപ്പെടാതിരിക്കാനാണ്. വില കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഹെല്‍മെറ്റുകള്‍ ധരിച്ച് പൊലീസുകാരെ കബളിപ്പിച്ചു എന്ന് ആശ്വസിക്കുന്ന നമ്മള്‍ ശരിക്കും കബളിപ്പിക്കുന്നത് നമ്മളെ തന്നെയല്ലേ ?. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മുടെ തലയ്ക്ക് ആവരണമായി മാറേണ്ട ഹെല്‍മറ്റ് ആദ്യം തകരുന്നതും യാത്രക്കാരന്‍ മരിക്കുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുന്നു.

ആഗ്രഹങ്ങള്‍ അറ്റ ജീവിതങ്ങള്‍

മരണത്തിനും ജീവിതത്തിനും ഇടയില്‍ ജീവിതം നഷ്ടപ്പെട്ട ഒരുപാടുപേരെ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനും പോലും മറ്റൊരാളുടെ സഹായത്തിനായി കാത്തിരിക്കുന്ന ജീവിതങ്ങള്‍. അപകടത്തില്‍ മരിച്ചവര്‍ അനുഭവിച്ചതിനേക്കാളും വേദന ഹൃദയത്തില്‍ പേറി നടക്കുന്നവര്‍. ഒരു ദിവസം അവരോടൊത്ത് ജീവിച്ചാല്‍ അവസാനിക്കുന്നത് മാത്രമാണ് റോഡിലെ മത്സരങ്ങള്‍.

കേരളത്തിലെ റോഡുകളില്‍ 2001 മുതല്‍ 2018 വരെ നടന്ന അപകടങ്ങളുടെ കണക്ക് പരിശോധിക്കാം

(കടപ്പാട് : കേരളാ പൊലീസ് വെബ്‌സെറ്റ്)

കണക്കുകള്‍ വ്യക്തമാക്കുന്നത് പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും കവര്‍ന്നെടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് റോഡപകടങ്ങള്‍ വഴി ഉണ്ടാകുന്നത്.

Test User: