തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് സെല്ലില്‍ നിന്ന് മാറ്റി. ആദ്യം സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രാവിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലാക്കി. മാറ്റങ്ങളുടെ കാരണം വ്യക്തമാക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറായിട്ടില്ല. നേരത്തെ കിംസ് ആശുപത്രിയില്‍ ലഭിച്ചിരുന്ന പ്രത്യേക പരിഗണന തന്നെയാണ് ശ്രീറാമിന് മെഡിക്കല്‍ കോളേജിലും ലഭിക്കുന്നത്.
ശ്രീറാമിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കുറ്റം നിഷേധിച്ച ശ്രീറാം നരഹത്യ്ക്കുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസില്‍ നിര്‍ണായകമായ രക്തപരിശോധനാഫലവും ഇന്ന് പുറത്തുവരും.
സംഭവം നടന്ന് 9 മണിക്കൂറിനുശേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പരിശോധനയ്ക്കച്ചത്. കെമിക്കല്‍ ലാബിലെ പരിശോധനാഫലം കഴിഞ്ഞദിവസം അനൗദ്യോഗികമായി പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്. ഇതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് സൂചന.